സ്തുതിയും മുഖസ്തുതിയും (പ്രശംസയും പുകഴ്ത്തലും): അതിവിനയമോ അഹങ്കാരമോ കൂടാതെ എങ്ങനെ പ്രശംസകൾ സ്വീകരിക്കാം


സ്തുതിയും മുഖസ്തുതിയും (പ്രശംസയും പുകഴ്ത്തലും)

a girl is being appreciated by a boy


ആമുഖം 

വിലമതിക്കപ്പെടാനും, അംഗീകരിക്കപ്പെടാനും, ബഹുമാനിക്കപ്പെടാനും മനുഷ്യർക്ക് സ്വാഭാവികമായ ആവശ്യമുണ്ട്.

ഒരു സത്യസന്ധമായ വാക്ക്, ചെറിയൊരു പ്രശംസ, ഹൃദയത്തിലുണർത്തുന്ന അംഗീകാരം — ഇവ മറ്റൊരാളുടെ ദിവസം മുഴുവനും പ്രകാശമാക്കാൻ കഴിയും.

പക്ഷേ പ്രശ്നം ഇതാണ്:

അധികമായി പ്രശംസിച്ചാൽ അത് പുകഴ്ത്തലായി തോന്നും. സ്തുതി മുഖസ്തുതിയയാ യി മാറും.

ഒന്നും പറയാഞ്ഞാലോ അത് നിരാസമായോ അവഗണനയോ തോന്നാം.

അത് പോലെ തന്നെയാണ് പ്രശംസ സ്വീകരിക്കുന്നതിന്റെയും അവസ്ഥ. ചിലർ സ്വയം ചെറുതാക്കി കാണിച്ചുകൊണ്ട് പ്രശംസയെ ഒഴിവാക്കുകയോ നിസ്സാരവൽകരിക്കുകയോ ചെയ്യുമ്പോൾ മറ്റു ചിലർ   അഹങ്കാരികളായ് മുദ്ര കുത്തപ്പെടുകയും ചെയ്യുന്നു.

സത്യസന്ധമായി പ്രശംസിക്കുകയും, വിനയത്തോടെ സ്വീകരിക്കുകയും ചെയ്യുന്നത് സാധാരണ മര്യാദകളിൽ ഒതുങ്ങുന്നില്ല. അത് ആത്മവിശ്വാസം വളർത്തുന്ന, ബന്ധങ്ങൾ ശക്തിപ്പെടുത്തുന്ന, നല്ലൊരു സംസ്കാരത്തെ വളർത്തുന്ന ജീവിതകലയാണ്.

എന്താണ് പ്രശംസയുടെ പ്രാധാന്യം?

പ്രശംസ എന്നത് യാതൊരു ചെലവുമില്ലാത്ത പരസ്പര ബഹുമനത്തോട് കൂടിയ  അതിശക്തമായ ബന്ധം ഊട്ടിയുറപ്പിക്കാൻ ഉതകുന്ന മൂലധനം ആണ്  

പോസിറ്റീവ് സൈക്കോളജിയിലെ പഠനങ്ങൾ പറയുന്നത് എന്തെന്നാൽ പ്രശംസ ലഭിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ഡോപാമിൻ, ഓക്സിറ്റോസിൻ പോലുള്ള സന്തോഷ-ഹോർമോണുകൾ പുറപ്പെടുവിക്കപ്പെടുന്നു.

ഗ്യാലപ് സർവേകൾ പ്രകാരം മനസ്സിലാകുന്നത് ജോലി സ്ഥലത്ത് പ്രശംസിക്കപ്പെടുന്ന ജീവനക്കാർ അഞ്ചിരട്ടിയോളം ഉത്സാഹമുള്ളവരും, ജോലി ഉപേക്ഷിക്കാൻ താരതമ്യേന    കുറവായവരുമാണ് എന്നാണ്.

ഡോ. ജോൺ ഗോട്ട്മാൻ (വിവാഹ ഗവേഷകൻ) കണ്ടെത്തിയതaakatte വിജയകരമായ ദാമ്പത്യജീവിതം പുലർത്തുന്നവർ 5:1 എന്ന  അനുപാതത്തിൽ പോസിറ്റീവ് നെഗറ്റീവ് ഇടപെടലുകൾ നടത്തുന്നു — അതിൽ ഭൂരിഭാഗവും ചെറിയതെങ്കിലും സത്യസന്ധമായ പരസ്പര   പ്രശംസയ്ക് വേണ്ടി ഉള്ളതും  ആകുന്നു.

പ്രശംസ(സ്തുതി )യും പുകഴ്ത്ത(മുഖസ്തുതി)ലും തമ്മിലുള്ള വ്യത്യാസം 

പ്രശംസ എന്നത് എപ്പോഴും സത്യസന്ധവും സ്വരതലഭത്തിന് അതീതവും ആയിരിക്കും. മുഖസ്തുതി ആണെങ്കിലോ ആഴമില്ലാത്തതും ഉപരിപ്ലവവും ആയിരിക്കും കൂടാതെ സത്യസന്ധ്യതയുടെ അംശം തീണ്ടിയില്ലാത്തതും സ്വാർഥ ലാഭേച്ഛയോട് കൂടിയതും ആയിരിക്കും  

ഉദാഹരണം:

പ്രശംസ: “നീ ഇന്നു അവതരിപ്പിച്ച പ്രസ്ന്റേഷനിൽ ഏറെ വ്യക്തത ഉണ്ടായിരുന്നു. അതോണ്ട് തന്നെ  വിഷയം വളരെ   എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു.”

പുകഴ്ത്തൽ: “എന്തൊരു ഗംഭീരമായ പ്രസൻ്റേഷൻ ആയിരുന്നു നിൻ്റേത്! ഹോ , ഈ ലോകത്ത് നിന്നെപ്പോലെ മറ്റൊരാൾ ഇല്ല.”

സത്യസന്ധമായി പ്രശംസിക്കാനുള്ള മാർഗങ്ങൾ

1. വ്യക്തത 

“നീ വലിയവൻ” എന്ന് പറയുന്നതിനു പകരം, വ്യക്തമായ പ്രവൃത്തികളെ ചൂണ്ടിക്കാട്ടുക.

“നീ ശ്രദ്ധാപൂർവമായ വിവരങ്ങൾ ചേർത്തത്  കൊണ്ട് പ്രോജക്റ്റ് മികച്ചതായി.”

2. ഫലം മാത്രമല്ല, പരിശ്രമവും അംഗീകരിക്കുക

“നീ ഇതിന് വേണ്ടി എടുത്ത പരിശ്രമം വ്യക്തമായി അനുഭവവേദ്യമായിരുന്നു .”

3. മിതമായിരിക്കുക

അമിതമായ പ്രശംസകളാൽ മൂടിയാൽ അത് ‘ബട്ടർ’ തേച്ച പോലെ പ്രകടമായി അനുഭവപ്പെടും.

4. വാക്കിനൊപ്പം ഭാവവും ചേർക്കുക

ഒഴുക്കൻ മട്ടിൽ കൃത്രിമമായി പറയാതെ ശരിയായ ശബ്ദഭാവവും ശരീരഭാഷയും കൂടി ചേർക്കുക.

5.  പൊലിപ്പുകൾ ഒഴിവാക്കുക

“നീ മറ്റെല്ലാവരിലും മികച്ചവൻ” എന്നു പറയുന്നത് അനാവശ്യ സംഘർഷം കൂടെയുള്ളവരിൽ  ഉണ്ടാക്കാം.

പ്രശംസ സ്വീകരിക്കാനുള്ള മനശാസ്ത്രം

പലർക്കും പ്രശംസ സ്വീകരിക്കുക തന്നെയാണ് ബുദ്ധിമുട്ടുള്ളത്.

ചിലർ അത് ഒഴിവാക്കും (“ ഓ, അത് വലിയ കാര്യമല്ല”).

ചിലർ വിനയത്തിന്റെ മറവിൽ തങ്ങളെ ചെറുതാക്കും.

ചിലർ അഹങ്കാരത്തോടെ സ്വീകരിക്കും.

കാരണം?

ശ്രദ്ധയിൽ പെടുന്നത് പലരെയും അസ്വസ്ഥമാക്കുന്നു.

സംസ്കാരവും ഒരു ഘടകം: ഏഷ്യൻ സംസ്കാരങ്ങൾ വിനയത്തെ മുൻനിർത്തുന്നു, പാശ്ചാത്യ സംസ്കാരങ്ങൾ സ്വയം അംഗീകരണത്തെ പ്രോത്സാഹിപ്പിക്കുന്നു.

പ്രശംസ വിനയത്തോടെ സ്വീകരിക്കാൻ ഉള്ള  വഴികൾ

1. “നന്ദി” എന്നു പറയുക

“അത് ഒന്നുമല്ല” എന്നു പറയേണ്ട.

ശരിയായ മറുപടി: “നന്ദി, അത് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം.”

2. സംഘടനാപ്രവർത്തനങ്ങളിൽ ക്രെഡിറ്റ് പങ്കിടുക

“നന്ദി, ടീമിന്റെ ശക്തമായ   പിന്തുണയുമുള്ളതിനാൽ ആണ് ഇന്ന് ഇത്  സാദ്ധ്യമായത് ”

3. കൃത്രിമ വിനയം ഒഴിവാക്കുക

“അത് ഒന്നുമല്ല” എന്നു പറഞ്ഞു നിസ്സാരവൽകരിക്കുന്നത്  അഭിനന്ദിക്കുന്ന ആളുടെയും മൂല്യം കുറയ്ക്കും.

4. അഹങ്കാരത്തിൽ വീഴരുത്

“അതെ, എപ്പോഴും ഞാൻ മികച്ചവൻ തന്നെ, ഞാനൊരു സംഭവം ആണ്” — ഇത്തരം പ്രതികരണങ്ങൾ ഒഴിവാക്കുക 

5. സംഭാഷണം വികസിപ്പിക്കുക

പ്രശംസ: “റിപ്പോർട്ട് നന്നായിട്ടുണ്ട്.”

പ്രതികരണം: “നന്ദി, അത്  തയ്യാറാക്കുന്ന  കൂട്ടത്തിൽ എനിയ്ക്കും  പലതും പഠിക്കാൻ കഴിഞ്ഞു.”

ജീവിതത്തിലെ ചില സാഹചര്യങ്ങളിൽ ഇത് എങ്ങനെ ഉപയോഗിക്കാം ?

ജോലിസ്ഥലത്ത്

മാനേജർ: “നീ സമയബന്ധിതമായി ജോലി പൂർത്തിയാക്കുന്നു.”

പ്രതികരണം: “നന്ദി, സമയനിയന്ത്രണത്തിൽ ശ്രദ്ധിക്കുന്നുണ്ട്.”

ബന്ധങ്ങളിൽ

പങ്കാളി: “കഴിഞ്ഞ ദിവസം എന്നെ നീ  ജഡ്ജ് ചെയ്യാതെ കേട്ടത് എനിക്ക് വളരെ ഇഷ്ടമായി.”

പ്രതികരണം: “ആണോ?, ഞാൻ ഇനി  എപ്പോഴും അങ്ങനെ തന്നെയായിരിക്കും.”

കുട്ടികളോട്

അമ്മ: “നിന്റെ ചിത്രത്തിൽ വലിയ ഭാവന  കാണാം.”

കുട്ടി: “നന്ദി അമ്മേ! ഞാൻ അതിന് അതിന് വേണ്ടി നന്നായി ശ്രമിച്ചിരുന്നു.”

സുഹൃത്തുക്കൾക്കിടയിൽ

സുഹൃത്ത്: “നീ എല്ലായ്പ്പോഴും സംഗമങ്ങൾ നന്നായി ഒരുക്കുന്നുണ്ട്.”

പ്രതികരണം: “നന്ദി, എല്ലാവർക്കും സുഖമായി തോന്നണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്.”

സ്ത്രീ–പുരുഷ വ്യത്യാസങ്ങൾ

സ്ത്രീകൾ കൂടുതലായി പ്രശംസ നൽകുകയും സ്വീകരിക്കുകയും ചെയ്യുന്നു, പക്ഷേ പലപ്പോഴും വിനയത്തോടെ തങ്ങളെ കുറവായി കാണിക്കും.

പുരുഷന്മാർ പ്രശംസ കുറച്ച് നൽകും, സാധാരണയായി നേട്ടങ്ങളിൽ. പ്രശംസ സ്വീകരിക്കുമ്പോൾ ചിലർക്ക് അത് ‘അഹങ്കാരം’ പോലെ തോന്നും.

നേതാക്കൾക്കുള്ള പാഠം

അമിത പ്രശംസ വിശ്വാസം കുറyക്കും.

പ്രശംസയുടെ കുറവ് ആത്മാർഥത ഇല്ലാതാക്കും.

ചെക്ക് ലിസ്റ്റ്:

വ്യക്തമായ പെരുമാറ്റം ചൂണ്ടിക്കാട്ടി പ്രശംസിക്കുക.

പൊതുവിലും സ്വകാര്യവുമായ അംഗീകാരത്തിന് ശരിയായ ബാലൻസ് വേണം.

ടീമിനകത്ത് പരസ്പര പ്രശംസയെ പ്രോത്സാഹിപ്പിക്കുക.

പ്രശംസ നൽകാനും സ്വീകരിക്കാനും  ഉള്ള പരിശീലനം നൽകുക.

ദൈനംദിനത്തിൽ പ്രശംസ ഉൾപ്പെടുത്താനുള്ള മാർഗങ്ങൾ

1. ഒരു സുഹൃത്തിന് ചെറിയൊരു നന്ദി സന്ദേശം അയക്കുക.

2. ചെറിയ സഹായങ്ങൾ പോലും ശ്രദ്ധിക്കുക, നന്ദി അറിയിക്കുക,

3. പ്രശംസ ലഭിക്കുമ്പോൾ അത് വിനയത്തോടെ സ്വീകരിക്കാൻ അഭ്യസിക്കുക.

4. നന്ദിപുസ്തകം (Gratitude Journal) എഴുതിത്തുടങ്ങുക.

5. കുട്ടികളെ ചെറുപ്പത്തിൽ തന്നെ ആത്മാർത്ഥമായ പ്രശംസയുടെ ശീലം പഠിപ്പിക്കുക.


വിനയവും ആത്മവിശ്വാസവും തമ്മിലുള്ള സുന്ദരമായ ബാലൻസ്

പ്രശംസതീർച്ചയായും  ഒരു ബന്ധത്തിന്റെ പാലമാണ്.

 സത്യസന്ധമായി നൽകുമ്പോൾ  അത്      മറ്റൊരാളെ ഉയർത്തുന്നു.

വിനയത്തോടെ നമ്മൾ അത്  സ്വീകരിക്കുമ്പോൾ, സ്വന്തം മൂല്യത്തെ  ബഹുമാനിക്കുകയും,  മറ്റേയാളുടെ  സത്യസന്ധതയെ  അംഗീകരിക്കുകയും ചെയ്യുന്നു.


ഒരൊറ്റ സത്യം:

പുകഴ്ത്തൽ/മുഖസ്തുതി  സ്വയം നമ്മെയും മറ്റുള്ളവരെയും വഞ്ചിക്കുന്നു.

  എന്നാൽ  ആത്മാർത്ഥമായ പ്രശംസ പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നു.


❓ ചോദ്യോത്തരങ്ങൾ


1. പ്രശംസയും പുകഴ്ത്തലും ഒരുപോലെയാണോ?

അല്ല, പ്രശംസ സത്യസന്ധവും വ്യക്തവുമായിരിക്കും. അതിനു പുറകിൽ ദുരുദ്ദേശ്യങ്ങളില്ല.എന്നാൽ പുകഴ്ത്തലിന് പിന്നിൽ  പലപ്പോഴും ഉദ്ദേശ്യങ്ങൾ ഉണ്ടാകും.


2. വ്യാജമായി തോന്നാതെ എങ്ങനെ പ്രശംസിക്കാം?

വ്യക്തമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി, ശ്രമത്തെയും പെരുമാറ്റത്തെയും അംഗീകരിച്ച്, ശരിയായ ഭാവത്തോടെ പറയുക.


3. പ്രശംസ വിനയത്തോടെ സ്വീകരിക്കാൻ ഏറ്റവും നല്ല മാർഗം?

ഒരു ലളിതമായ “നന്ദി” മതിയാകും. വേണമെങ്കിൽ ടീമിനെയും കൂട്ടുപ്രവർത്തകരെയും പങ്കുചെയ്യാം, പക്ഷേ പ്രശംസ നിരാകരിക്കരുത്.


4. പ്രശംസ ലഭിക്കുമ്പോൾ അഹങ്കാരിയായി തോന്നാതിരിക്കാൻ എന്ത് ചെയ്യണം?

വിനയത്തോടെ നന്ദി പറഞ്ഞ്, ചെറിയൊരു അനുഭവം അല്ലെങ്കിൽ പഠനബോധം പങ്കുവയ്ക്കുക. “കൃത്രിമ വിനയം” വേണ്ട, “അഹങ്കാരം” വേണ്ട — ഇടയിൽ ബാലൻസ് വേണം 


Comments