Do You Know What Others Think of You? The Truth About Validation and Living for Yourself

Image
Do You Know What Others Think of You? | The Hidden Prison of Validation and the Freedom of Being Yourself We grow up learning how to walk, talk, and behave ; but no one teaches us how to be ourselves without apology. Somewhere between childhood curiosity and adult conformity, we learn a silent rule of survival: fit in or get rejected . From that moment, our lives begin orbiting around one persistent question: “What will people think?” But pause for a second and ask yourself — who exactly are these people? Who are these “others” whose opinions we’ve allowed to dictate our peace, our identity, and our choices? Let’s dismantle this illusion. 1. The Invisible Audience It starts subtly. A parent compares you to another child. A teacher praises one student for being “well-behaved.” A friend mocks your dream because it sounds unrealistic. And from then on, a seed is planted — the idea that your worth depends on others’ approval. You begin performing, not living. You start curating your...

ടെലിപതിക് ട്രാപ്പ്: നിങ്ങളുടെ ചിന്തകൾ ഇന്റർനെറ്റിൽ പ്രതിധ്വനിക്കുന്നതായി തോന്നുമ്പോൾ


ടെലിപതിക് ട്രാപ്പ്: നിങ്ങളുടെ ചിന്തകൾ ഇന്റർനെറ്റിൽ പ്രതിദ്ധ്വനിക്കുന്നതായി തോന്നുമ്പോൾ



വ്യാഖ്യാനിക്കാൻ കഴിയാത്ത വിചിത്ര പാറ്റേൺ


സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ, ഞാൻ തൊട്ടുമുന്‍പ് കണ്ട വീഡിയോ തന്നെ എന്റെ സുഹൃത്ത് ഷെയർ ചെയ്തതായി പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.

ഇതിലും അത്ഭുതകരമായത്, സഹപ്രവർത്തകരോട് സംസാരിച്ച വാർത്തയോ വിഷയമോ, കുറച്ചു നേരത്തിനുള്ളിൽ തന്നെ ഗൂഗിൾ എനിക്ക് നിർദേശിക്കാറുണ്ട്.

നിങ്ങളും ഇത്തരം അനുഭവങ്ങൾ നേരിട്ടിട്ടുണ്ടല്ലോ?

ഞങ്ങൾ വായിൽ പറയുന്നത് മാത്രം — തിരയാതെ തന്നെ — മണിക്കൂറുകൾക്കുള്ളിൽ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു.

നിങ്ങൾ ഇൻസ്റ്റഗ്രാം സ്‌ക്രോൾ ചെയ്യുമ്പോൾ — അവിടെ അത് തന്നെ: അടുക്കളയിൽ പറഞ്ഞിരുന്ന പ്രോഡക്റ്റ്.

അതിലും മോശം, മറ്റൊരു നഗരത്തിലെ നിങ്ങളുടെ cousin പറയുന്നു:

"ഇന്നലെ നമ്മൾ തമാശയായി പറഞ്ഞ വിഷയം — ഇന്ന് ഞാൻ അതേ വീഡിയോ കണ്ടു!"


നിങ്ങൾ അത് സെർച്ച് ചെയ്തിട്ടില്ല.

നിങ്ങൾ മെസേജ് അയച്ചിട്ടില്ല.

ഒന്നും ടൈപ്പ് ചെയ്തിട്ടില്ല.


പക്ഷേ, എങ്ങനെയോ നിങ്ങളുടെ ചിന്തകളും സംഭാഷണങ്ങളും ഓൺലൈനിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു.


നിങ്ങൾ ഇങ്ങനെ സംശയിക്കുന്നില്ലേ? 

 എന്തെങ്കിലും ആത്മീയ ബന്ധമാണോ ഇത്?

 ടെലിപതി പോലൊരു ശക്തിയാണോ ഇതിന് പിന്നിൽ?

 ഇനി “യൂണിവേഴ്സ്” തന്നെ ഉത്തരം തരുന്നതാണോ?

 അല്ലെങ്കിൽ, എല്ലാം ഡിജിറ്റൽ ചാരപ്പണി മാത്രമോ?


അതിശയകരമല്ലേ?

ഈ ചോദ്യങ്ങൾക്ക് ഉത്തരമറിയണം എന്ന് തോന്നുന്നില്ലേ?

അപ്പോൾ നമുക്ക്   ഒന്നൊന്നായി നോക്കാം.


ഭാഗം 1: ടെലിപതി എന്ന   മായിക പ്രതിഭാസം


“ഇത് ഞാൻ ചിന്തിച്ചിരുന്ന കാര്യമല്ലേ…”


നിങ്ങൾ ഒരു പഴയ സുഹൃത്തിനെ ഓർക്കുന്നു. ഉടൻ തന്നെ — അവരുടെ പേര് "people you may know"യിൽ.


നിങ്ങൾ യാത്രാ സ്വപ്നം സംസാരിക്കുന്നു. വൈകുന്നേരം ഇൻസ്റ്റഗ്രാം തുറക്കുമ്പോൾ — അതേ ദ്വീപിന്റെ റീലുകൾ.


ഒരു സുഹൃത്തിനോട്അ ഒരു പൂർവ്വ സസ്യത്തെ കുറിച്ച് പറയുമ്പോൾ — മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബിൽ അതിന്റെ ഡോക്യുമെന്ററി.


എന്താണ് ഇത്? അന്തർജ്ഞാനം? ESP?

ഇത് യൂണിവേഴ്സ് തന്നെ കേട്ട പോലെ തോന്നുന്നു.


ആത്മീയ വിശദീകരണം: 

പലരും പറയുന്നു — നമ്മൾ ചിന്തയുടെ തരംഗങ്ങളിൽ ജീവിക്കുന്നു.

രണ്ട് മനസ്സുകൾ ഒരേ തരംഗത്തിൽ എത്തിയാൽ, ടെലിപതിക് എക്കോ ഉണ്ടാകുന്നു.


ഇതു ട്വിൻ ഫ്ലേം ടെലിപതി,

ആത്മാവിന്റെ റെസൊണൻസ്,

യൂണിവേഴ്സൽ സിന്ക്രൊണൈസേഷൻ എന്നീ പേരുകളിലും അറിയപ്പെടുന്നു.


ഭാഗം 2: ഡിജിറ്റൽ വെളിപ്പെടുത്തൽ — യാഥാർത്ഥ്യം

ടെലിപതി പോലെ തോന്നുന്നു. ഇല്ലേ?

പക്ഷേ, കൂടുതലും അത് ടെക്നോളജിയുടെ മൈൻഡ്-ഗെയിംസ് ആണ്.

എങ്ങനെ ഇത് സംഭവിക്കുന്നു?


 1. ഷെയർ ചെയ്യുന്ന Wi-Fi / IP അഡ്രസ്


നിങ്ങളും കസിനും ഒരേ Wi-Fi ഉപയോഗിച്ചാൽ, YouTube/Google/Instagram ഒരേ തരത്തിലുള്ള കണ്ടന്റുകൾ നിർദേശിക്കും.

അത് ടെലിപതിയല്ല. അതാണ് ഡാറ്റാ-ഷെയറിംഗ്.


 2. ക്രോസ്-ആപ്പ് ഡാറ്റാ സിങ്ക് (WhatsApp, Meta Apps)


WhatsApp-ൽ നിങ്ങൾ സംസാരിക്കുന്ന വിഷയം, ഇൻസ്റ്റഗ്രാമിൽ reels ആയി മാറും.

എൻക്രിപ്ഷൻ ഉണ്ടെങ്കിലും, മെറ്റാഡാറ്റാ പങ്കിടുന്നു.


 3. Contact Sync & Social Graphing


Instagram, Gmail, Facebook- ഇവയ് ക്ക് contacts കൊടുത്തിട്ടുണ്ടെങ്കിൽ, നിങ്ങൾ ഒരു ഡിജിറ്റൽ വെബ്-ൽ ആണെങ്കിൽ,

സുഹൃത്തും നിങ്ങൾ കാണുന്ന കാര്യങ്ങളും തമ്മിൽ prediction നടക്കും.


 4. ഗൂഗിളിന്റെ ഡാറ്റാ ലിങ്കിംഗ്


Chrome, YouTube, Gmail, News — എല്ലാം ഒരുമിച്ചു വായിക്കുന്നു.

Search ചെയ്തില്ലെങ്കിലും, Google pattern കണ്ടുപിടിച്ച് content നിർദേശിക്കും.


 5. ഒരേ WhatsApp Group = Shared Influence


ഗ്രൂപ്പിൽ ഷെയർ ചെയ്ത വീഡിയോ, നിങ്ങൾ ക്ലിക്കുചെയ്യാതിരുന്നാലും നിങ്ങളുടെ algorithm feed ചെയ്യും.


അതായത് “ടെലിപതി” =


ഡാറ്റാ ട്രയാംഗുലേഷൻ


ബിഹേവിയറൽ പ്രൊഫൈലിംഗ് =


AI പ്രവചനം


ഭാഗം 3: ഇത്രയും വ്യക്തിപരമായി തോന്നുന്നത് എന്തുകൊണ്ട്?

ബ്രെയിൻ = പാറ്റേൺ മെഷീൻ

നമ്മൾ യാദൃച്ഛികത മാത്രം ഓർക്കുന്നു.

10 തവണ പ്രവചനം തെറ്റിപ്പോയാലും,

ഒരു തവണ ശരിയായാൽ നമുക്ക് അത് “മാജിക്” ആയി തോന്നും.

ഇല്യൂഷൻ സത്യമായതായി തോന്നുന്നു — മാനസികമായി


കാരണം, ഡിജിറ്റൽ ലോകം നമ്മുടെ ഡാറ്റാ ഫുട്പ്രിന്റ് mirror ചെയ്യുന്നു.

ഈ ഇല്യൂഷനിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾ  ചെയ്യേണ്ടത്


✅ Google, Facebook → Ad Personalization Off

✅ Settings → Microphone Access Revoke

✅ Incognito Mode ഉപയോഗിക്കുക

✅ Cross-platform Login ഒഴിവാക്കുക

✅ myactivity.google.com → History Clear

 ഇത്   സാദ്ധ്യമാക്കുന്നത്   യന്ത്രമോ Predictive Matrix-ഓ?


ഒരുപക്ഷേ രണ്ടും.

AI പ്രവചനം നമ്മൾ ടെലിപതി എന്നു തെറ്റിദ്ധരിക്കുന്നു.

യഥാർത്ഥത്തിൽ അത് machine learning echo മാത്രമാണ്.


പക്ഷേ, അതും അത്ഭുതകരമാണ്.

അതും ഭയപ്പെടുത്തുന്നതാണ്.


കാരണം —

ടെലിപതിക് മായയും ഡാറ്റാ മാനിപ്പുലേഷനും തമ്മിലുള്ള അകലം ദിനംപ്രതി മാഞ്ഞു കൊണ്ടിരിക്കുന്നു.


അവസാനമായി പ്രസക്തമായൊരു ചോദ്യം


നമ്മുടെ ഭാവി സ്വകാര്യം ആയി നിലനിൽക്കുമോ?

അതോ വെറും പബ്ലിക് ഡാറ്റ മാത്രമോ?









Comments

Popular posts from this blog

BRAIN ROT AND BRAIN FOG

Part 3 of 7: Heartbroken at Hello — Why Emotional Fragility Is Now a Crisis

5 Daily Habits that Reduce Brain Fog and Boost Focus